Sunday, December 29, 2024
spot_imgspot_img

Top 5 This Week

spot_img

Related Posts

വനിതാ സംരംഭകർക്ക് വേണ്ടി ഹഡിൽ ഗ്ലോബലിൽ വിമൺ സോൺ

കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബലിൽ വനിതാ സംരംഭകർക്ക് വേണ്ടി ‘വിമൺ സോൺ’ സംഘടിപ്പിക്കുന്നു. ഹഡിൽ ഗ്ലോബലിൻ്റെ ആറാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവംബർ 28 മുതൽ 30 വരെ കോവളത്ത് വെച്ച് നടക്കും. വിവിധ മേഖലകളിലെ വനിതാ സ്റ്റാർട്ടപ്പ് സംരംഭകർക്ക് ബിസിനസ് നെറ്റ് വർക്കിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള മാർഗനിർദേശവും സാങ്കേതിക വൈദഗ്ധ്യവും നിക്ഷേപാവസരവും ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പരിപാടി. സംരംഭക മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾ, വനിതാ സ്റ്റാർട്ടപ്പ് സംരംഭകർ എന്നിവർക്ക് പരിപാടിയിൽ പങ്കെടുക്കാം. 10 വനിതാ സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്ന ‘എലിവേറ്റ് ഹർ; ഇൻവെസ്റ്റ്മെൻ്റ് പാത് വേ ഫോർ വിമൺ ഫൗണ്ടേഴ്സ്’ പരിപാടിയും വിമൺ സോണിനെ ആകർഷകമാക്കും. ഇതിലേക്ക് ഒക്ടോബർ രണ്ടാമത്തെ ആഴ്ച മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഹഡിൽ ഗ്ലോബൽ 2024-ലെ ഫൈനൽ ഡെമോ ഡേയിലേക്കുള്ള പിച്ച് ഡെക്കുകൾ തയ്യാറാക്കൽ, സ്റ്റോറി ടെല്ലിംഗ് ടെക്നിക്കുകൾ പരിഷ്കരിക്കൽ, മോക്ക് പിച്ച് സെഷനുകൾ എന്നിവയും ഇതിൻറെ ഭാഗമായുണ്ടാകും. നോ കോഡ് ടൂൾസ് പരിചയപ്പെടുത്തുന്ന ശില്പശാലയും മെൻ്റൽ വെൽനെസ് ശില്പശാലയും വിമൺ സോണിലുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്ന 30-40 വനിതാ സ്റ്റാർട്ടപ്പ് സംരംഭകർക്കും വിദ്യാർത്ഥിനികൾക്കും വിമൺ മെൻറൽ വെൽനസ് പരിപാടിയിൽ പങ്കെടുക്കാം. വനിതാ സംരംഭകരുടെ ബിസിനസ് വിജയത്തിനും സംരംഭക മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിനുമായുള്ള വൈകാരിക പക്വത, പോസിറ്റീവ് സൈക്കോളജി എന്നിവയെക്കുറിച്ച് ശില്പശാലയിൽ ചർച്ച ചെയ്യും. വിമൺ ഇൻ ലീഡർഷിപ്പ് എന്ന വിഷയത്തിൽ ടോക്ക് സെഷൻ, വുമൺ ഇന്നൊവേറ്റേഴ്സ് ഹബ്, വനിതാ സ്റ്റാർട്ടപ്പ് സംരംഭകരുടെ ഉത്പന്ന പ്രദർശനം എന്നിവയും വിമൺ സോണിൻറെ പ്രത്യേകതയാണ്. പ്രത്യേക ബൂട്ട് ക്യാമ്പുകളും ഇതിൻ്റെ ഭാഗമായി ഉണ്ടാകും. പതിനായിരത്തിലധികം പേരാണ് ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കുക. ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന ഹഡിൽ ഗ്ലോബലിൽ 3000ൽ അധികം സ്റ്റാർട്ടപ്പുകളും 100 ലധികം മാർഗനിർദേശകരും പങ്കെടുക്കും. കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വൻതോതിൽ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവ ഹഡിൽ ഗ്ലോബലിൻ്റെ ലക്ഷ്യങ്ങളാണ്. 200 ലധികം എച്ച്എൻഐകൾ, 200 ലധികം കോർപറേറ്റുകൾ, 150 ലധികം പ്രഭാഷകർ എന്നിവരും ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കും. കഴിഞ്ഞ വർഷത്തെ ഹഡിൽ ഗ്ലോബലിൻ്റെ ഭാഗമായി നടന്ന സൂപ്പർ കോഡേഴ്സ് ചലഞ്ചിനു പുറമെ മാർക്കറ്റിംഗ് മാഡ്നെസ്, സൂപ്പർ കോഡേഴ്സ്, ഫൗണ്ടേഴ്സ് മീറ്റ്, പാർട്ട്ണർ ഇൻ ഗ്രോത്ത്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, ബ്രാൻഡിംഗ് ചലഞ്ച്, ഹഡിൽ സ്പീഡ് ഡേറ്റിംഗ്, ബിൽഡ് ഇറ്റ് ബിഗ്, ടൈഗർസ് ക്ലോ, സൺ ഡൗൺ ഹഡിൽ എന്നിങ്ങനെയുള്ള സെഷനുകളും ഇക്കൊല്ലത്തെ സ്റ്റാർട്ടപ്പ് സംഗമത്തെ ആകർഷകമാക്കും. രജിസ്റ്റർ ചെയ്യുന്നതിന് സന്ദർശിക്കുക: https://huddleglobal.co.in/

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles