Tuesday, June 24, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

2 ലക്ഷം രൂപ മുതൽ മുടക്കിൽ തുടക്കം; 2 വർഷം കൊണ്ട് 1.2 കോടി രൂപയുടെ സാരി ബിസിനസ് നടത്തി പ്രാചി എന്ന സംരംഭക

ഒരു സാരി സമ്മാനമായി കിട്ടുമ്പോൾ, ചിലരൊക്കെ ആ സാരി ഉടുത്ത് ഫോട്ടോസ് ഒക്കെ എടുത്ത് സന്തോഷം കണ്ടെത്താനാണഅ പലരും ആ​ഗ്രഹിക്കുന്നത്. എന്നാൽ സമ്മാനം കിട്ടിയ സാരി ഉടുത്ത് കവിയുമ്പോൾ ഒരു സംരംഭം തുടങ്ങണെമന്ന് ആരെങ്കിലും ആ​ഗ്രഹിക്കുവോ? സംശംയം ഉണ്ടല്ലേ? എന്നാൽ അത്തരത്തിൽ സമ്മാനമായി ലഭിച്ച സാരിയുടുത്തപ്പോൾ സംരംഭം തുടങ്ങണമെന്ന ആശയം തോന്നി ആത് നടപ്പിലാക്കി വിജയിച്ച സംരംഭകയെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ജയ്പൂർ സ്വദേശിയായ പ്രാചി സെക്‌സാരിയാണ് ആസംരംഭക.

2021ൻ്റെ അവസാനത്തോടെ, പ്രാചിക്ക് ഭർത്താവ് ഒരു ബ്ലോക്ക് പ്രിൻ്റഡ് കോട്ടൺ സാരി സമ്മാനിച്ചു. അവൾ മുുമ്പ് ഉപയോ​ഗിച്ചിരുന്ന എല്ലാ സാരികളിൽ നിന്നും വ്യത്യസ്തമായിരുന്നു അത്. ”വളരെ ഭാരം കുറഞ്ഞ മൃദുവായ സാരിയാണ് അന്ന് ഭർത്താവ് സമ്മാനമായി നൽകിയത്. ഉടക്കാനൊക്കെ അനായസം പറ്റും, ഇത് ധരിച്ച് കൊണ്ട് യാത്രകൾ ഒക്കെ ചെയ്യാൻ വളരെ എളുപ്പമായിരുന്നു,” സാരി പ്രേമിയായ 32 കാരിയായ പ്രാചി പറയുന്നു. ആസാരി ഉടുത്ത് കഴിഞ്ഞപ്പോൾ യുറീക്ക യുറീക്ക എന്ന് ഉറക്കെ വിളിക്കാനാണ് തോന്നിയത്. കാരണം ആ സമയത്ത്, പ്രാചി ഒരു സംരംഭം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. സാരി ഉടുക്കാൻ ആ​ഗ്രഹിക്കുന്നവരുടെ പൊതുവായ ഒരു പ്രശ്നം പരിഹരിക്കാൻ കഴിയുന്ന ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള ആശയമാണ് അന്ന് ആ സാരിയിലൂടെ പ്രാചിക്ക് കിട്ടിയത്. വളരെ എളുപ്പത്തിൽ മനോഹരമായി സാരി ഉടുക്കാനും അത് ഉടുത്ത് സഞ്ചരിക്കാനും പറ്റിയ മൃദുവായ സാരികളഅ‍ നൽകാനാണ് പ്രാച് ആ​ഗ്രഹിച്ചത്.

“ഭൂരിഭാ​ഗം യുവതികൾക്ക് സാരി ഉടുക്കാൻ പ്രയാസമാണ്, കാരണം അത് അസ്വാസ്ഥവും ഉടുക്കാൻ സമയമെടുക്കും എന്നതാണ് ഒരു കാരണം. അതുകൊണ്ടാണ് അവർ ഇടയ്ക്കിടെ മാത്രം ധരിക്കുന്നത്, അതും ഏതാനും മണിക്കൂറുകൾ മാത്രം,” ബിരുദധാരിയായ പ്രാചി പറയുന്നു. സംരംഭം തുടങ്ങണമെന്ന് തോന്നിയ സമയത്ത്, പ്രാചി ഒരു ഫ്രീലാൻസ് കോപ്പിറൈറ്ററായി ജോലി ചെയ്യുകയായിരുന്നു, ഭർത്താവുമായി സാരി ബിസിനസ്സ് ആശയം ചർച്ച ചെയ്തപ്പോൾ പൂർണ്ണ പിന്തുണ ലഭിക്കുകയും ചെയ്തു. അങ്ങനെ, 2022 മെയിൽ പ്രാചി അവരുടെ സാരികൾക്ക് വേണ്ടി മൂര ബ്രാൻഡ് പുറത്തിറക്കി. മൂരയുടെ ആസ്ഥാനം ജയ്പൂർ ആണ്. സിറ്റികളിലെ സ്ത്രീകളെ ലക്ഷ്യമിട്ട് കൊണ്ടാണ് മൂരയിലെ സാരികൾ ഡിസൈൻ ചെയ്യുന്നത്. ഹാൻഡ്‌ക്രാഫ്റ്റ് ചെയ്ത ബ്ലോക്ക് പ്രിൻ്റഡ് സാരികളാണ് കൂടുതലും. ആ പ്രിന്റുകളിൽ ഉപയോ​ഗിച്ച നിറങ്ങൾ പാർശ്വഫലങ്ങൾ ഉണ്ടാക്കാത്ത പ്രകൃതിദത്തമായവയാണ് ഉപയോഗിക്കുന്നത്. മൂര സ്ലോ ഫാഷനെ പ്രോത്സാഹിപ്പിക്കുന്നു. അതിൻ്റെ കരകൗശല സാരികൾ പരിസ്ഥിതി മുൻ​ഗണന നൽകുന്ന വസ്തുക്കളാണ് ഉപയോഗിക്കുന്നത്.

സംരംഭം തുടങ്ങാൻ പ്രാചി 2 ലക്ഷം രൂപ നിക്ഷേപിച്ചു

‘മൂഡ്’ എന്ന വാക്കിൽ നിന്നാണ് മൂര വരുന്നത്. ദക്ഷിണേന്ത്യയിൽ ഇത് വളരെ സാധാരണമായി ഉപയോ​ഗിക്കുന്ന ഒരു പദമാണ്, വിഡ്ഢിത്തം എന്നാണ് അർത്ഥം. മൂരാ സാരി ഉടുക്കുന്നതിലൂടെ നിങ്ങൾക്ക് മണ്ടത്തരങ്ങൾ കാണിക്കാനും മണ്ടത്തരങ്ങൾ സുഖകരമായി ചെയ്യാനും കഴിയും,” പ്രാചി ചിരിച്ചുകൊണ്ട് പറയുന്നു. മൂരി ബ്രാൻഡ് ലോഞ്ച് ചെയ്യുമ്പോൾ വേനൽക്കാലമായിരുന്നു. അതു കൊണ്ട് തന്നെ വേനൽക്കാല പഴങ്ങളുടെയും പാനീയങ്ങളുടെയും പേരിലാണ് സാരികൾ ലഓൺലൈനിൽ ലിസ്റ്റ് ചെയ്തത്. അൽഫോൻസാ സാരി, റൂഹ് അഫ്‌സ സാരി, കാലാ ഖട്ട സാരി തുടങ്ങി. അങ്ങനെ 30 ( യുണീക്ക് സാരികൾ) പുറത്തിറക്കി. രസകരമായ പേര് നൽകി സാരികൽ ലോഞ്ച് ചെയ്തതോടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ഇടയിൽ സമൂഹമാധ്യമങ്ങളിലൂടെ വേഗത്തിൽ പ്രചരിച്ചു, പ്രാചി പറഞ്ഞു. കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ പ്രാചി പിന്നീട് മാർക്കറ്റിംഗിൽ പണം നിക്ഷേപിക്കാൻ തുടങ്ങി. പ്രതിമാസം 300 ഓർഡറുകൾ കടന്നപ്പോൾ ആളുകൾക്ക് മൂരയുടെ സാരിയിൽ താത്പര്യമുണ്ടെന്നും ബിസിനസ്സ് ആശയം പ്രവർത്തിക്കുമെന്നും എനിക്ക് ആത്മവിശ്വാസം ലഭിച്ചു,” വനിതാ സംരംഭക പറയുന്നു.

മൂര ലോഞ്ച് ചെയ്ത ആദ്യ വർഷം തന്നെ 15 ലക്ഷം രൂപ വരുമാനം നേടാൻ സാധിച്ചു. 2023 ജൂൺ മുതൽ, പ്രതിമാസം ശരാശരി 10 ലക്ഷം രൂപ നേടുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഉള്ള വളർച്ച അതിശയകരമാണ്. ഞങ്ങളുടെ ഉത്പന്നങ്ങൾ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾ വാങ്ങുന്നു,” പ്രാചി കൂട്ടിച്ചേർക്കുന്നു. നിലവിലെ നിരക്കിൽ, വാർഷിക വരുമാനത്തിൽ 1.2 കോടി രൂപ ലഭിക്കുന്നു എന്നും പ്രാചി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles