Home News സംരംഭ മേഖലയിൽ വനിതാ സാന്നിധ്യം ശക്തമാകുന്നു

സംരംഭ മേഖലയിൽ വനിതാ സാന്നിധ്യം ശക്തമാകുന്നു

0
സംരംഭ മേഖലയിൽ വനിതാ സാന്നിധ്യം ശക്തമാകുന്നു

സംസ്ഥാനത്തെ സംരംഭ മേഖലയിൽ വനിതാ സാന്നിധ്യം ശക്തമാകുകയാണെന്ന് തെളിയിച്ച് വിമെൻ എൻട്രപ്രണേഴ്‌സ് നെറ്റ്‌വർക്ക് ഫൗണ്ടേഷൻ്റെ (വെൻ) ‘ബിസ്‌കോൺ 2024’ സംഗമം കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ അരങ്ങേറി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുന്നൂറിലേറെ വനിതാ സംരംഭകർ സംഗമത്തിൽ പങ്കെടുത്തു. പരിമിതമായ സാഹചര്യങ്ങളും സ്രോതസ്സുകളും ഉപയോഗപ്പെടുത്തിയാണ് മുത്തുച്ചിപ്പിയിൽ മുത്തുണ്ടാകുന്നതെന്നും അത്തരത്തിലുള്ള‌‌ ലോകമാണ് നിങ്ങളുടെ മുത്തുച്ചിപ്പിയെന്ന് കരുതുന്നവർക്ക് വിജയം ഉറപ്പാണെന്നും മാക്സ് ഫൗണ്ടേഷൻ ദക്ഷിണേഷ്യ മേധാവിയും നടിയുമായ വിജി വെങ്കടേഷ് പറഞ്ഞു. വെൻ ബിസ്‌കോൺ ഉദ്ഘാടന വേളയിലാണ് പറ‌ഞ്ഞത്.

ഉദ്ഘാടന ചടങ്ങിൽ വി-സ്റ്റാർ ക്രിയേഷൻസ് മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് അധ്യക്ഷത വഹിച്ചു. ബിസിനസ് സ്ട്രാറ്റജിസ്റ്റും പോസിറ്റീവ് റെവല്യൂഷൻ സഹ സ്ഥാപകനുമായ പോൾ റോബിൻസൺ, നടിയും പേളി പ്രൊഡക്ഷൻസ് സഹ സ്ഥാപകയുമായ പേളി മാണി, നാച്വറൽ സലൂൺ സഹ സ്ഥാപകനും സിഎംഡിയുമായ സികെ കുമാരവേൽ, ഫാഷൻ സംരംഭക അംബിക പിള്ള, ആർത ഫിനാൻഷ്യൽ സർവീസസ് സ്ഥാപക ഉത്തര രാമകൃഷ്ണൻ, പിബി മുരികൻ ആൻഡ് അസോസിയേറ്റ്‌സ് സ്ഥാപക പുഷ്പി മുരികൻ, പ്യുർ ലിവിങ് സ്ഥാപക ലക്ഷ്മി എൻ മേനോൻ, ഷോപ്പർ സഹസ്ഥാപക നികിത ശങ്കർ, ഫെമിസേഫ് സഹസ്ഥാപക നൗറീൻ ആയിഷ, ഇഴ കൺസർവേഷൻ ആർക്കിടെക്ട്‌സ് സഹസ്ഥാപക സ്വാതി സുബ്രഹ്മണ്യൻ, ഹിപ്‌സ്‌വേ സഹസ്ഥാപകയും നടിയുമായ അപർണ ബാലമുരളി, വെൻ ഫൗണ്ടേഷൻ പ്രസിഡന്റ് ദിവിയ തോമസ്, സെക്രട്ടറി ഡോ. മുംതാസ് ഖാലിദ് ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here