Home News പുതുചരിത്രം! ‘സംരംഭക വർഷം’ പദ്ധതിയിൽ ഒരു ലക്ഷം വനിത സംരംഭകർ

പുതുചരിത്രം! ‘സംരംഭക വർഷം’ പദ്ധതിയിൽ ഒരു ലക്ഷം വനിത സംരംഭകർ

0
പുതുചരിത്രം! ‘സംരംഭക വർഷം’ പദ്ധതിയിൽ ഒരു ലക്ഷം വനിത സംരംഭകർ

സംസ്ഥാനത്തെ വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം വനിതകൾ സംരംഭകരായി. ഇക്കാര്യം വ്യവസായ വകുപ്പ് മന്ത്രി മന്ത്രി പി രാജീവ് ആണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ മുൻകാല അനുഭവം ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു നേട്ടമാണ് സംരംഭക വർഷം പദ്ധതിയിലൂടെ കേരളം സ്വന്തമാക്കിയിരിക്കുന്നതെന്ന്‌ മന്ത്രി ചൂണ്ടികാട്ടി. ഇന്ത്യയിൽ തന്നെ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പദ്ധതിയാണ് കേരളത്തിൻ്റെ സംരംഭക വർഷം. ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ട 3,15,586 സംരംഭങ്ങളിൽ 1,01,048 സംരംഭങ്ങളും വനിതകളാണ് ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ 32% സംരംഭങ്ങളാണിത്. ഇതിലൂടെ 4115.65 കോടി രൂപയുടെ നിക്ഷേപവും 2 ലക്ഷത്തോളം തൊഴിലും കേരളത്തിലുണ്ടായിട്ടുണ്ട്. ഈ സംരംഭകരുടെ കൂടി പിന്തുണയോടെയാണ് കേരളം ഇത്തവണ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്ത് തന്നെ ഒന്നാമത് തലയുയർത്തി നിൽക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ മുൻകാല അനുഭവം ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു നേട്ടമാണ് സംരംഭക വർഷം പദ്ധതിയിലൂടെ കേരളം സ്വന്തമാക്കിയിരിക്കുന്നത്. ഈ സർക്കാരിൻ്റെ കാലത്ത് വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം വനിതകൾ സംരംഭകരായ വിവരം സന്തോഷത്തോടെ നിങ്ങളുമായി പങ്കുവെക്കുകയാണ്.
ഇന്ത്യയിൽ തന്നെ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പദ്ധതിയാണ് കേരളത്തിൻ്റെ സംരംഭകവർഷം. ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ട 3,15,586 സംരംഭങ്ങളിൽ 1,01,048 സംരംഭങ്ങളും വനിതകളാണ് ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ 32% സംരംഭങ്ങളാണിത്. ഇതിലൂടെ 4115.65 കോടി രൂപയുടെ നിക്ഷേപവും 2 ലക്ഷത്തോളം തൊഴിലും കേരളത്തിലുണ്ടായിട്ടുണ്ട്. ഈ സംരംഭകരുടെ കൂടി പിന്തുണയോടെയാണ് കേരളം ഇത്തവണ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തു തന്നെ ഒന്നാമത് തലയുയർത്തി നിൽക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here