Tuesday, June 24, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

17-ാം വയസ്സിൽ അച്ഛൻ്റെ ബിസിനസ്സിൻ്റെ ഭാ​ഗമായി; 300 കോടി വിറ്റുവരവുണ്ടായിരുന്ന കമ്പനിയെ 8,800 കോടിയിലേറെ വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റി

ഇന്ന് കാണുന്ന മിക്ക ബ്രാൻഡുകളുടെയും വളർച്ചക്ക് പിന്നൽ യുവതലമുറയുടെ സാന്നിധ്യം ഉണ്ട്. ആ ബ്രാൻഡിൻ്റെ ഐഡൻ്റിക്കും വളർച്ചക്കും പിന്നിൽ അവരുടെ പങ്ക് വളരെ വലുതാണ്. അത്തര്തതിലൊരു ബ്രാൻ്ഡിനെ പരിചപ്പെട്ടാലോ? നാദിയ ചൗഹാൻ, ഫ്രൂട്ടി കുടിക്കുന്നവരെ കൊണ്ട് ആപ്പി ഫിസ് കൂടി കുടിപ്പിച്ച സ്റ്റാറാണ്. ചെറു പ്രായത്തിൽ ഒരു കുടുംബ ബിസിനസിൻെറ ഭാഗമായി അതിനെ വൻകിട കമ്പനിയാക്കി വളർത്തിയ ചൗഹാൻ ഇന്ന് കോ‍ർപ്പറേറ്റ് ലോകത്തെ ഒരു സ്റ്റാറാണ്. ഒരു ചെറുകിട ബിസിനസ് എന്ന നിലയിലുള്ള പാർലെ അഗ്രോ എന്ന ബ്രാൻഡിനെ ഈ പെൺകുട്ടി വളർത്തിയത് 8,500 കോടി രൂപയുടെ സാമ്രാജ്യമായാണ്. കുടുംബ ബിസിനസുകൾ കാലോചിതമായി പരിഷ്കരിച്ചില്ലെങ്കിൽ ബിസിനസ് അവതാളത്തിലാകുമെന്ന് ഓ‍ർമിപ്പിക്കുന്നു ഈ മിടുക്കി. 2003-ൽ നാദിയ കമ്പനിയിൽ എത്തുമ്പോൾ കമ്പനിയുടെ വിറ്റുവരവ് വെറും 300 കോടി രൂപയായിരുന്നു. 2017ൽ കമ്പനിയുടെ വരുമാനം 4200 കോടി രൂപയായി. 2022-2023 ലെ വരുമാനം ഏകദേശം 8,800 കോടി രൂപയിലേറെയാണ്. ഇപ്പോൾ 8,500 കോടി രൂപയോളമാണിത്. 2003-ൽ നാദിയ കമ്പനിയിൽ എത്തുമ്പോൾ കമ്പനിയുടെ വിറ്റുവരവ് വെറും 300 കോടി രൂപയായിരുന്നു. 2017ൽ കമ്പനിയുടെ വരുമാനം 4200 കോടി രൂപയായി. 2022-2023 ലെ വരുമാനം ഏകദേശം 8,800 കോടി രൂപയിലേറെയാണ്. ഇപ്പോൾ 8,500 കോടി രൂപയോളമാണിത്.

1985 ലാണ് പാർലെ അഗ്രോ എന്ന കമ്പനി സ്ഥാപിച്ചത്. നാദിയ ജനിച്ച അതേ വർഷമായിരുന്നു പിതാവ് പ്രകാശ് ചൗഹാൻ കമ്പനി തുടങ്ങിയതും. നാദിയ കുട്ടിക്കാലം മുതൽ കമ്പനിയുടെ മുംബൈ ആസ്ഥാനത്തെത്തുമായിരുന്നു. മാനേജ്മന്റ് ബിരുദം ഒക്കെ നേടി ചെറിയ പ്രായത്തിൽ തന്നെ നാദിയ പിതാവിൻ്റെ കമ്പനിയുടെ ഭാഗമാവുകയും ചെയ്തു. 2003-ൽ കമ്പനിയുടെ വിറ്റുവരവ് വെറും 300 കോടി രൂപയായിരുന്നു. എന്നാൽ ഇന്ന് ഇപ്പോൾ ഏകദേശം 8,000 കോടി രൂപയാണ്. നാദിയയുടെ പുതിയ ആശയങ്ങളാണ് ഈ വിജയത്തിന് പിന്നിൽ.

ആപ്പി ഫിസ് നൽകിയ തുടക്കം

കമ്പനിയുടെ ലാഭത്തിൻ്റെ 95 ശതമാനവും ഫ്രൂട്ടിയിൽ നിന്നായിരുന്നു. കമ്പനിയിൽ വന്ന ശേഷം മറ്റ് പാനീയ ബ്രാൻഡുകളും അവതരിപ്പിച്ചാൽ വിജയമാകുമെന്ന് നാദിയ മനസിലാക്കി. മറ്റ് പാനീയങ്ങളിലേക്ക് കൂടെ ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കി. 2005ലാണ് ആപ്പി ഫിസ് അവതരിപ്പിച്ചത്. പാനീയം ക്ലിക്കായി. ഇതിനൊപ്പം നിംബൂ പാനി ഉൾപ്പെടെ സമാനമായ ഉൽപ്പന്നങ്ങളും പുറത്തിറക്കി. ഇവയെല്ലാം വിപണിയിൽ ഇടം പിടിച്ചു. ആപ്പി ഫിസ് വിജയമായതോടെ പാർളെ അഗ്രോ നിരവധി പുതിയ നിർമ്മാണ യൂണിറ്റുകളും ആരംഭിച്ചു. 2015-ൽ നാദിയ ഫ്രൂട്ടിക്ക് പുതിയ പാക്കേജ് ഒക്കെ നൽകി റീബ്രാൻഡ് ചെയ്തു. ഇത് ഫ്രൂട്ടിയുടെ ബിസിനസ് ഉയർത്തി. കമ്പനിയുടെ പാക്കേജ്ഡ് കുടിവെള്ള ബ്രാൻഡായ ബെയ്‌ലി ആയിരുന്നു ഏറ്റവും ലാഭകരമായ പുതുബിസിനസ്. 1000 കോടി രൂപയുടെ ബിസിനസായി പിന്നീട് പാർലെ അഗ്രോ മാറി. 2030-ഓടെ കമ്പനിയെ 20,000 കോടി രൂപയുടെ ബ്രാൻഡാക്കി മാറ്റുകയാണ് നാദിയയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles