Home Blog Underneat; ഇന്ത്യൻ ‘ഷെയ്പ്പ്‌ വെയർ’ വിപണി പിടിക്കാൻ ‘അണ്ടർനീറ്റ്’ ബ്രാൻഡുമായി കുഷ കപില

Underneat; ഇന്ത്യൻ ‘ഷെയ്പ്പ്‌ വെയർ’ വിപണി പിടിക്കാൻ ‘അണ്ടർനീറ്റ്’ ബ്രാൻഡുമായി കുഷ കപില

0
Underneat; ഇന്ത്യൻ ‘ഷെയ്പ്പ്‌ വെയർ’ വിപണി പിടിക്കാൻ ‘അണ്ടർനീറ്റ്’ ബ്രാൻഡുമായി കുഷ കപില
kusha kapila

Underneat; ലോകം മുഴുവൻ ആരാധകരുള്ള കിം കർദാഷിയാൻ്റെ ഷെയ്പ്പ്‌ വെയർ ബ്രാൻ‍‍ഡായ സ്കിംസിൽ നിന്നും പ്രചോ‍നം ഉൾക്കൊണ്ടുകൊണ്ട്, ഡൽഹിയിൽ നിന്നുള്ള നടിയും ഇൻഫ്ലുവൻസറുമായ കുഷ കപില ഒരു ഷെയ്പ്പ്‌വെയർ ബ്രാൻഡ് ആരംഭിച്ചു. അണ്ടർനീറ്റ് എന്ന് പേരിട്ട ബ്രാൻഡ് ഉപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡായിരിക്കുകയാണ്. 2019 ൽ ആരംഭിച്ച സ്കിംസ് വളരെ പെട്ടന്നാണ് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള കമ്പനിയായി മാറിയത്. ഇതേ പാത പിന്തുടരുകയാണ് അണ്ടർനീറ്റ് ലക്ഷ്യമിടുന്നത്. നിലവിലെ വ്യവസായ ഭീമന്മാർ പയറ്റിത്തെളിഞ്ഞ മാർക്കറ്റിം​ഗ് തന്ത്രം തന്നെയാണ് കുഷ കപിലയും പയറ്റുന്നത്. അതായത് വില കുറച്ചുനൽകി വിപണി പിടിക്കുക എന്ന തന്ത്രം. 30 മുതൽ 40 ശതമാനം വരെ കിഴിവാണ് അണ്ടർനീറ്റ് നൽകുന്നത്. വിപണിയിൽ സ്കിംസ് ഉൾപ്പടെയുള്ള വമ്പൻ ബ്രാൻഡുകൾ പകരം താങ്ങാനാവുന്ന ബദലായി മാറുക എന്നുള്ളതാണ് അണ്ടർനീറ്റ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിൽ എച്ച് ആൻഡ് എം, സിവാമെ, ക്ലോവിയ തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്ന യുവാക്കളെ ആകർഷിക്കാനാണ് അണ്ടർനീറ്റ് ആദ്യം ശ്രമിക്കുക. കുറഞ്ഞ വിലയിൽ വമ്പൻ ബ്രാൻഡുകളുടെ ​ഗുണനിലവാരത്തിലുള്ള വസ്ത്രങ്ങൾ നൽകുന്നത് വിപണി പിടിക്കാനാകുന്ന വിജയ തന്ത്രമാണ്. ഇൻഫ്ലുവൻസാറായിട്ടുള്ള നിരവധി പേരാണ് ഇപ്പോൾ വ്യവസായ രംഗത്തേക്ക് ചുവടുവേക്കുന്നത്. ഇതിൻ്റെ ഭാ​ഗമാണ് കുഷ കപിലയും. ഫാഷൻ, ബ്യൂട്ടി, ലൈഫ്സ്റ്റെൽ രം​ഗത്തെല്ലാം പുതിയ ബിസിനസ് അവസരങ്ങൾ തേടുകയാണ് ഇവർ. ഒപ്പം ഇവരുടെ ജനസ്വീകാര്യത കൂടി ഇവർ ബിസിനസിനായി ഉപയോ​ഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here