Home News ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസിന്റെ ആദ്യ വനിതാ ശാഖ കൊച്ചിയിൽ തുറന്നു

ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസിന്റെ ആദ്യ വനിതാ ശാഖ കൊച്ചിയിൽ തുറന്നു

0
ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസിന്റെ ആദ്യ വനിതാ ശാഖ കൊച്ചിയിൽ തുറന്നു

പ്രമുഖ ഇൻഷുറൻസ് സേവനദാതാക്കളായ ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസിന്റെ ആദ്യ വനിതാ ശാഖയായ ‘ശക്തി’ കൊച്ചിയിൽ ആരംഭിച്ചു. കൊച്ചി എംജി റോഡിലെ പുളിക്കൽ എസ്റ്റേറ്റിന്റെ അഞ്ചാം നിലയിൽ സ്ഥിതി ചെയ്യുന്ന ശാഖയുടെ ഉദ്ഘാടനം ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസിന്റെ എംഡിയും സി.ഇ.ഒയുമായ അനൂപ് റാവു നിർവ്വഹിച്ചു. ഇന്ത്യയിലെ ആദ്യ വനിതാ ശാഖ കൊച്ചിയിൽ തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അനൂപ് റാവു പറഞ്ഞു. വിദഗ്ധ ഇൻഷുറൻസ് പരിഹാരങ്ങൾ നൽകുന്നതിനോടൊപ്പം വ്യവസായത്തിൽ സ്ത്രീകളുടെ കൂടുതൽ പ്രാതിനിധ്യത്തിന് പുതിയ മാറ്റം വഴിയൊരുക്കും. ഇൻഷുറൻസ്, സാമ്പത്തിക സേവന മേഖലകളിൽ കൂടുതൽ സ്ത്രീകൾ കരിയർ പിന്തുടരാൻ ഈ സംരംഭം പ്രചോദിപ്പിക്കുമെന്നും എഫ്ജിഐഐയിലെ അടുത്ത തലമുറ വനിതാ നേതാക്കളെ പരിപോഷിപ്പിക്കുമെന്നും അനൂപ് റാവു കൂട്ടിച്ചേർത്തു.

വിദഗ്ധ ഇൻഷുറൻസ് പരിഹാരങ്ങൾ നൽകുന്നതിനോടൊപ്പം വ്യവസായത്തിൽ സ്ത്രീകളുടെ കൂടുതൽ പ്രാതിനിധ്യത്തിന് വഴിയൊരുക്കുന്നതായിരിക്കും ഈ ശാഖ. മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ ശാഖകൾ വ്യാപിപ്പിച്ച് ഈ മാതൃക വികസിപ്പിക്കാനാണ് എഫ്ജിഐഐന്റെ പദ്ധതി. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായി അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന ശക്തി ശാഖ 12 വനിതകളടങ്ങുന്ന ഒരു മികച്ച ടീമാണ് നേതൃത്വം നൽകുന്നത്. ചീഫ് മാർക്കറ്റിംഗ്, കസ്റ്റമർ ആൻഡ് ഇംപാക്ട് ഓഫീസർ രുചിക വർമ്മ, ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ രാമിത്ത് ഗോയൽ, ചീഫ് പീപ്പിൾ ആൻഡ് ഓർഗനൈസേഷൻ ഓഫീസർ അക്ഷയ് കശ്യപ്, ചീഫ് ഇന്റേണൽ ഓഡിറ്റ് ഓഫീസർ റിതു സേത്തി, ജനറൽ കൗൺസിൽ, ചീഫ് റെഗുലേറ്ററി അഫയേഴ്സ് & കമ്പനി സെക്രട്ടറി ആശിഷ് ലഖ്താകിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here