Nirav; കേരളത്തിലെ വനിതാ സംരംഭകരുടെ ഉത്പന്നങ്ങളുടെ എക്സ്പോ നിറവ് അങ്കമാലിയിൽ സംഘടിപ്പിച്ചു. നിറവ് 2025 13th എഡിഷൻ നടക്കുന്ന പ്രദർശനവും വില്പനയും ശ്രദ്ധേയമായി. സാമൂഹിക പ്രവർത്തക ഷേർലി ബെണ്ണി ഉദ്ഘാടനം ചെയ്തു. വൈ ഡ്ലു സി എ പ്രസിഡൻ്റ് ഷെയ്നി ജോണി, റോട്ടറി ക്ലബ് വനിതാ ഭാരവാഹികളായ സിമ്മി ജോമി, സിമ്മിയ നാസർ എന്നിവർ ആശംസകൾ അർപ്പിച്ചു. അങ്കമാലി മെർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ജോണി കുര്യാക്കോസ് നിറവിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ വിതരണോത്ഘാടനം നിർവ്വഹിച്ചു. നിരവധി വനിതാ സംരംഭകരാണ് എക്സ്പോയിൽ പങ്കാളികളായത്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നടത്തിയിരുന്ന സംരംഭങ്ങളെ ഒരുമിച്ചു കൂട്ടിച്ചേർത്തു ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ആശയമാണ് നിറവിന് പിന്നിൽ. മൂന്ന് വനിതാ സുഹ്യത്തുക്കളുടെ ആശയം കൂടിയാണിത്. 2023 നവംബറിലാണ് നിറവിന് തുടക്കം കുറിച്ചത്.