Home News സ്ത്രീകൾ നയിക്കുന്ന ടെക് സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

സ്ത്രീകൾ നയിക്കുന്ന ടെക് സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

0
സ്ത്രീകൾ നയിക്കുന്ന ടെക് സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

മറ്റെല്ലാ മേഖലകളിലുമെന്നപോലെ സ്റ്റാർട്ടപ്പ് രംഗത്തും വനിതാ മുന്നേറ്റം തന്നെയുണ്ടായി. സ്ത്രീകൾ നേതൃത്വം നൽകുന്നതോ സ്ത്രീകൾ മാത്രം ചേർന്ന് രൂപം നൽകിയതോ ആയ സ്റ്റാർട്ടപ്പ് കമ്പനികളുടെ വളർച്ച വേഗത്തിലായി. ഇന്ത്യയിലെ സ്ത്രീകൾ നയിക്കുന്ന ടെക് സ്റ്റാർട്ടപ്പുകൾ എക്കാലത്തെയും ഫണ്ടിം​ഗിൽ അമേരിക്കയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് എന്ന് ഒരു പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സ്ത്രീകൾ നയിക്കുന്ന ടെക് സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. സ്ത്രീകൾ നയിക്കുന്ന ബിസിനസുകൾ ഇതുവരെ 2.3 ലക്ഷം കോടി രൂപയിലധികം ഫണ്ടിം​ഗ് നേടി. ഫണ്ടിം​ഗിൽ ഒന്നാം സ്ഥാനത്ത് യുഎസ് ആണ്. 2021 ൽ സമാഹരിച്ച ഏറ്റവും ഉയർന്ന തുക 6.3 ബില്യൺ ഡോളറാണ്. രാജ്യത്തെ മൊത്തം സജീവ സ്റ്റാർട്ടപ്പുകളുടെ 7.5% സ്ത്രീകളുടെ നേതൃത്വത്തിലുള്ള 7,000-ത്തിലധികം സ്റ്റാർട്ടപ്പുകളാണെന്ന് സ്റ്റാർട്ടപ്പ് റിസർച്ച് ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ ട്രാക്ക്സൻ പറയുന്നു. സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലും ഇന്നുവരെ സമാഹരിച്ച മൊത്തം ഫണ്ടിലും ഇന്ത്യയുടെ ഐടി ഹബ് ബെംഗളൂരു ഒന്നാം സ്ഥാനത്തും മുംബൈയും ഡൽഹി-എൻ‌സി‌ആറും തൊട്ട് പിന്നാലെയുണ്ടെന്ന്ട്രാക്ക്സൻ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here