Home News വനിതാ സംരംഭകരെ മുന്നിലേക്കെത്തിക്കാൻ എന്തൊക്കെ പദ്ധതികൾ?

വനിതാ സംരംഭകരെ മുന്നിലേക്കെത്തിക്കാൻ എന്തൊക്കെ പദ്ധതികൾ?

0
വനിതാ സംരംഭകരെ മുന്നിലേക്കെത്തിക്കാൻ എന്തൊക്കെ പദ്ധതികൾ?

കേരള സ്റ്റാർട്ടപ് മിഷന് കീഴിൽ റജിസ്റ്റർ ചെയ്ത 5000 സ്റ്റാർട്ടപ്പുകളിൽ വനിതകൾ നേതൃത്വം നൽകുന്നത് 300 എണ്ണം മാത്രം. എന്നാൽ 1500 സ്റ്റാർട്ടപ്പുകളുടെ കോ ഫൗണ്ടേഴ്സ് ലിസ്റ്റിൽ വനിതകളുണ്ട് എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. വനിതകളെ സംരംഭകത്വത്തിലേക്ക് കൊണ്ട് വരാൻ ചില പദ്ധതികൾ കൊണ്ട് വരാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. വനിതകൾക്ക് 51 ശതമാനമാനത്തിനു മുകളിൽ ഷെയർ ഉള്ള കമ്പനികൾക്ക് കൂടുതൽ ഇൻസെന്റീവ് നൽകുന്നത് പരിഗണനയിലാണ്. അവർക്ക് കൂടുതൽ ഗ്രാൻഡ് അനുവദിക്കും. കൂടുതൽ റിസ്ക് എടുക്കാനുള്ള പ്രയാസമാണ് വനിതകൾ കോ ഫൗണ്ടേഴ്സായി നിൽക്കുന്നതിനു പിന്നിലെന്നു സർവേയിലൂടെ കണ്ടെത്തി. നിലവിലെ വനിതാ സിഇഒമാർ വഴി ക്യാംപെയ്ൻ നടത്തുന്നതും പരിഗണനയിലാണെന്ന് കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here