Tuesday, June 24, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

വനിതാ സംരംഭകരെ ശാക്തീകരിക്കാനും സാമ്പത്തികമായി മുന്നോട്ട് നയിക്കാനുമുള്ള സുപ്രധാന നീക്കവുമായി എൻഎസ്ഡിസി

വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനും അവരുടെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുന്നതിനും വേണ്ടി ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ (എൻഎസ്ഡിസി) വനിതാ സംരംഭകത്വ പരിപാടി അവതരിപ്പിച്ചു. ഒരു സംരംഭം തുടങ്ങുമ്പോഴും ആ സംരംഭം വളരുമ്പോഴും സ്ത്രീകൾ നേരിടുന്ന വ്യത്യസ്തമായ വെല്ലുവിളികൾ പരിഹരിക്കാൻ വേണ്ടിയാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ച്, ഈ സംരംഭം സാമ്പത്തിക ഗ്രാൻ്റുകൾ വാഗ്ദാനം ചെയ്യുകയും അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്ബിൽ അവതരിപ്പിക്കുകയും ചെയ്യും. ഇത് വനിതാ സംരംഭകർ ഉൾപ്പെടുന്ന അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഞങ്ങൾ സംഘടിപ്പിച്ച വനിതാ സംരംഭകത്വ പരിപാടിയിൽ ബ്രിട്ടാനിയ ഞങ്ങളുമായി സഹകരിക്കുന്നത് അഭിമാനമായി കാണുന്നുവെന്ന് പരിപാടിയുടെ ലോഞ്ചിംഗ് വേളയിൽ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം സെക്രട്ടറി ശ്രീ അതുൽ കുമാർ തിവാരി പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ആൻ്റ് സ്മോൾ ബിസിനസ് ഡെവലപ്‌മെൻ്റ് (NIESBUD) വഴിയും ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയത്തിൻ്റെയും ഗ്രാമവികസന മന്ത്രാലയത്തിൻ്റെയും മറ്റ് മന്ത്രാലയങ്ങളുടെയും പ്രത്യേക പരിപാടികളിലൂടെയും ഞങ്ങൾ സംരംഭകത്വത്തിൽ കാര്യമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ആൻ്റ് സ്മോൾ ബിസിനസ് ഡെവലപ്‌മെൻ്റ് (NIESBUD) വഴിയും ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയത്തിൻ്റെയും ഗ്രാമവികസന മന്ത്രാലയത്തിൻ്റെയും മറ്റ് മന്ത്രാലയങ്ങളുടെയും പ്രത്യേക പരിപാടികളിലൂടെയും ഞങ്ങൾ സംരംഭകത്വത്തിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. മറ്റ് സംഘടനകളുമായും സർക്കാർ വകുപ്പുകളുമായും അടുത്ത് സഹകരിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വ്യക്തിഗതമായോ കൂട്ടായോ നൈപുണ്യ പരിശീലനം നൽകാനും അവരെ വിവിധ ബിസിനസ്സ് സ്ഥാപനങ്ങളായി സംഘടിപ്പിക്കാനും തയ്യാറാണ്. നൈപുണ്യ വിഭാഗത്തിൽ, ജൻ ശിക്ഷൺ സൻസ്ഥാന് കീഴിൽ, ഞങ്ങളുടെ ട്രെയിനികളിൽ 82% സ്ത്രീകളാണ്. പിഎംകെവിവൈ ഹ്രസ്വകാല പരിശീലന പരിപാടിയിൽ പങ്കെടുത്തവരിൽ 45 ശതമാനത്തോളം സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഒരു സംരംഭംത്തിലൂടെ കഴിവുകളും അറിവും നെറ്റ്‌വർക്കിംഗ് അവസരങ്ങളും സ്ത്രീ സംരംഭകർക്ക് വാഗ്ദാനം ചെയ്യുന്നു, അതോടൊപ്പം സംരംഭകത്വത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ നേരിടാനും ലക്ഷ്യമിടുന്നു. സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്ബിൽ (SIDH) ഒന്നിലധികം ഭാഷകളിൽ ലഭ്യമായ കോംപ്ലിമെൻ്ററി സെൽഫ് ലേണിംഗ് ബേസിക് എൻ്റർപ്രണർഷിപ്പ് കോഴ്സുകളും ഈ പരിപാടിയിൽ അവതരിപ്പിച്ചു. ഈ കോഴ്‌സുകൾ പൂർത്തിയാക്കുമ്പോൾ, NSDC, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, NIESBUD എന്നിവയിൽ നിന്ന് കോ-ബ്രാൻഡഡ് സർട്ടിഫിക്കറ്റ് ലഭിക്കും. ഇന്ത്യയിലുടനീളമുള്ള ഏകദേശം 25 ലക്ഷം സ്ത്രീകളെ ശാക്തീകരിക്കുക, വിജയകരമായ ബിസിനസുകൾ ആരംഭിക്കുന്നതിനും വളർത്തുന്നതിനും ആവശ്യമായ വൈദഗ്ധ്യവും അറിവും വിഭവങ്ങളും അവർക്ക് ലഭ്യമാക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കൂടാതെ മികച്ച 50 മത്സരാർത്ഥികൾ അവരുടെ ബിസിനസ്സ് ആശയങ്ങൾ ഒരു വിശിഷ്ട ജൂറിക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഒരു ഗ്രാൻഡ് ഫിനാലെയിലൂടെ ഈ സംരംഭം അവസാനിക്കും. നവീകരണവും മികവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, ഏറ്റവും വിജയിച്ച 10 മത്സരാർത്ഥികൾക്ക് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് 10 ലക്ഷം രൂപ വീതം സാമ്പത്തിക ഗ്രാൻ്റുകൾ നൽകും.

അവശ്യ നൈപുണ്യ വികസനം, സൗജന്യ സ്വയം പഠന കോഴ്‌സുകളിലേക്കുള്ള പ്രവേശനം, സമഗ്രമായ ഇൻകുബേഷൻ പിന്തുണ എന്നിവയിലൂടെ വനിതാ സംരംഭകരെ പിന്തുണയ്ക്കാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധതയോട് ചേർന്ന്, സമഗ്രമായ പിന്തുണയും പരമാവധി സ്വാധീനവും ഉറപ്പാക്കുന്നതിനായി ഈ പരിപാടി ഒന്നിലധികം ഘട്ടങ്ങളിലായി നടപ്പിലാക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ആൻഡ് സ്മോൾ ബിസിനസ് ഡെവലപ്‌മെൻ്റിൻ്റെ (NIESBUD) പിന്തുണയോടെ എൻഎസ്‌ഡിസി രണ്ട് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു, സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് (SIDH) വഴി സൗജന്യ ഓൺലൈൻ സ്വയം പഠന സംരംഭകത്വ കോഴ്സുകൾ വാഗ്ദാനം ചെയ്യും. ഒന്നിലധികം ഭാഷകളിൽ ലഭ്യമായ ഈ കോഴ്‌സുകൾ, സംരംഭകത്വ കഴിവുകൾ, എൻ്റർപ്രൈസ് സജ്ജീകരണം, സാമ്പത്തിക അടിസ്ഥാനകാര്യങ്ങൾ, ഡിജിറ്റൽ കഴിവുകൾ, വിപണി വിശകലനം തുടങ്ങിയ നിർണായക വിഷയങ്ങൾ ഉൾക്കൊള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles